ദൈവത്തിന്റെ വികൃതികൾ-എം മുകുന്ദൻ
"മാളികമുകളേറുന്ന മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ
രണ്ട് നാളുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ"
ഉള്ളൂരിന്റെ ഈ വരികളിൽ ഒതുക്കാം ഈ നോവലിന്റെ സാരാംശം...സ്വാതന്ത്ര്യാനന്തര മയ്യഴിയിൽ വെള്ളക്കാർ പോയതോടെ അവരുടെ ആശ്രിതരായി കഴിഞ്ഞിരുന്ന പലരും ദരിദ്രരായി..ചിലർ കപ്പൽ കയറി ഫ്രാൻസിലെക്കും മറ്റു ചിലർ ദുബായിലെക്കും തങ്ങളുടെ വിധി തേടി പോയി.തിരികെ എത്തിയത് പണവുമായിട്ടായിരുന്നു..നാട്ടിലെ പ്രമാണിമാരെല്ലം ദാരിദ്ര്യം രുചിച്ച് തുടങ്ങുകയായിരുന്നു അപ്പോൾ.കിരീടവും ചെങ്കോലും എന്നാളും ഒരുവന്റെ കയ്യിൽ നിലനിൽക്കില്ലെന്നും അതിനു ഒരു ചാക്രിക സ്വഭാവം ഉണ്ടെന്നും നോവൽ കാണിക്കുന്നുണ്ട്..
നാട്ടുകാർക്ക് വേണ്ടി ജീവിച്ച കുമാരൻ വൈശ്യർക്ക് സ്വന്തം മക്കളുടെ ജീവിതം കൈവിട്ട് പോകുന്നത് അറിയുവാൻ കഴിഞ്ഞില്ല...പതിമൂന്നാം വയസ്സിൽ അറിവില്ലായ്മയുടെ പേരിൽ പറ്റിപ്പോയ തെറ്റിനു എൽസിയും ശശിയും സ്വയം ശിക്ഷിച്ചത് ഒരു ജന്മം മുഴുവനുമായിരുന്നു... അവസാനത്തെ അത്താണിയായി എൽസിയുടെ ജീവിതത്തിലെക്ക് വന്ന ഡക്കി കൂടി അവളെ പറ്റിച്ച് കടന്നു കളഞ്ഞപ്പൊൾ വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും വേദന മറക്കുവാൻ പൂ പോലെ മൃദുലയായിരുന്ന എൽസി എടുത്തണിഞ്ഞ വേശ്യയുടെ കുപ്പായവും ദൈവത്തിന്റെ ക്രൂരമായ വികൃതികളിൽ ഒന്നാവണം...ആദിതിയ്യന്റെ ശാപം എന്നാണു ദാരിദ്ര്യത്തെ നോവലിസ്റ്റ് വിളിക്കുന്നത്...
കഞ്ചാവു പുകയൊന്ന് ഉള്ളിലേക്കെടുത്താൽ അൽഫോൺസച്ചൻ മയ്യഴിയുടെ സ്രഷ്ടാവാണു...മയ്യഴിയുടെ ജാലവിദ്യക്കാരനായ അൽഫോൺസ് സായ്‌വിനു സ്വന്തം മോളായ എൽസിയുടെ ദുർവ്വിധി മാത്രം ജലവിദ്യയിലൂടെ മാറ്റാൻ അറിയില്ലാർന്നു..മയ്യഴിയുടെ സ്രഷ്ടാവിന്റെ നിസ്സഹായത...! എന്നിരിക്കിലും ഉറ്റ സുഹൃത്തായ വൈശ്യരുടെ മോനോടും എൽസിയോടും ക്ഷെമിക്കുവാനും അവരെ അളവറ്റ് സ്നേഹിക്കുവാനും മാത്രം അറിയാവുന്ന ഒരു പാവം മനുഷ്യൻ ആയിരുന്നു അയാൾ...ഒന്നോർത്താൽ മയ്യഴി എന്നത് ഇന്നത്തെ ലോകമാണു.കഥാപാത്രങ്ങളെ പറിച്ചു നട്ടാൽ...ധനാഢ്യനായിട്ടും വന്ന വഴി മറക്കാത്ത മാധവൻ..അല്ലറ ചില്ലറ കള്ളത്തരം കാണിച്ച് പിന്നീട് എം എൽ എ ആയ ഇന്ദ്രൻ...നാടിനെ തങ്ങളെക്കാൾ സ്നേഹിച്ച മിത്രനും ശ്രീനിവാസനും...വിപ്ലവത്തിന്റെ ആവേശത്തിൽ യുവത്വം ജയിലിൽ ആക്കിയ ശിവൻ...അങ്ങനെ എത്രയെത്ര പേർ...ഒരു വെത്യാസം മാത്രം...അന്നത്തെ സ്നെഹവും കടപ്പാടും ഇന്നിന്റെ ജനങ്ങൾക്ക് ഇല്ലെന്ന് മാത്രം!
കുമാരൻ വൈശ്യരും...ശിവനും ശശിയും എൽസിയും അൽഫോൻസച്ചനും എല്ലാം ഒരു കണ്ണുനീർത്തുള്ളി പോലെ മനസ്സിൽ അവശെഷിക്കുന്ന വായനാനുഭവം..കുന്നോളം പണം സമ്പാദിച്ചിട്ട് ഇനിയെന്ത് എന്ന് ചോദിക്കുന്ന പണത്തിന്റെ നിരർത്ഥകത കൂടി പറയുന്നു ഈ നോവൽ...ആദിതിയ്യന്റെ വികൃതികൾ പ്രവചനാതീതമാണു!

Comments
Post a Comment