പ്രണയത്തിന്റെ തീർത്ഥയാത്ര..

ഒരുപാട് നാളായി ഇതേ കുറിച്ച് എഴുതണമെന്നു വിചാരിക്കുന്നു.ഒരു പക്ഷേ മലയാളം ചലച്ചിത്ര ശാഖ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭംഗിയേറിയ ഒരു പ്രണയകാവ്യം ആയിരിക്കണം വടക്കുംനാഥൻ എന്ന മലയാള ചലച്ചിത്രം. ആ സിനിമയോട് അതിലെ സംഗീതത്തോട് ,അതിലെ പ്രണയത്തോട് സർവോപരിമാഷിനോട്, മീരയോട് പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്തൊരുരിഷ്ടമുണ്ടെനിക്ക് . ഈ ചിത്രത്തിലെ പ്രണയത്തിന് എന്തെന്നില്ലാത്ത ഒരു കാവ്യഭംഗിയുണ്ട്. മനോഹരമായ ഒരു താളബോധമുണ്ട്.ഒരു പ്രണയ കാവ്യത്തിന് ചലനശേഷി ഉണ്ടെങ്കിൽ അത് ഈ ചിത്രത്തിലെ പ്രണയത്തിനാണെന്ന് ഞാൻ പറയും. ഭരത പിഷാരടി ഒരു വേദാന്തി ആയിരുന്നിരിക്കാം, പക്ഷേ മീരയ്ക്കെന്നും ഭരത പിഷാരടി മാഷായിരുന്നു. അവളുടെ പ്രിയപ്പെട്ട മാഷ്. പണ്ഡിത രാജപട്ടം കിട്ടിയ വേദാന്തിയായ ഭരത പിഷാരടി, മീരയ്ക്ക് ചേരുമോ എന്നൊരു സംശയം തുടക്കത്തിൽ തോന്നുക സ്വാഭാവികമാണ്. അന്ന് അവൾക്ക് അവളുടെ മാഷ് ലോക നെറുകയിൽ ജ്വലിക്കുന്ന ഒരു നക്ഷത്രമാണ്. എല്ലാവരും ആരാധനയോടെ നോക്കുന്ന അറിവിൻറെ അക്ഷയഖനിയാണ്. മീരയുടെ വാക്കുകളിൽ തന്നെ പറഞ്ഞാൽ അവളുടെ ഒറ...