ചില ഹാരി പോട്ടർ ഓർമ്മകൾ
ഞാൻ ഏഴാം ക്ലാസിൽ പടിക്കുമ്പോഴാണു ആദ്യമായിട്ട് ഹാരി പോട്ടർ ചിത്രങ്ങളുടെ സി ഡി കയ്യിൽ കിട്ടുന്നത്..അന്ന് ആദ്യത്തെ രണ്ട് ചിത്രങ്ങൾ ആയിരുന്നു പുറത്ത് ഇറങ്ങിയിരുന്നത്...കയ്യിൽ കിട്ടുമ്പോൾ ഹാരി പോട്ടർ എന്താണെന്നും ആരാണെന്നും ഒന്നും അറിയില്ലായിരുന്നു....പക്ഷെ കണ്ടു കഴിഞ്ഞപ്പൊ കൂടുതൽ അറിയാൻ ഉള്ള ആവേശം ആയിരുന്നു...അന്നത്തെ ഡയൽ അപ്പ് കണക്ഷനും വെച്ച് ഇല്ലാത്ത സ്പീഡിൽ നെറ്റിൽ പരതി അങ്ങനെ ഒരു സൈറ്റ് കണ്ടു പിടിചു..മഗ്ഗിൾ നെറ്റ്.കോം..പിന്നെ ഒന്നും പറയണ്ട..അടുത്ത ബുക്ക് ഇറങ്ങുന്നതും..അടുത്ത പടം ഇറങ്ങുന്നതും തുടങ്ങി ഡാൻ റാഡ്ക്ലിഫ്ഫും എമ്മയുമെല്ലാം അനങ്ങുന്നത് വരെ അന്വേഷിച്ച് കണ്ടുപിടിക്കുന്ന നിലക്ക് തലക്കു പിടിച്ചു...സ്കൂളിൽ എന്നെ പോലെ താൽപര്യം ഉള്ള മറ്റൊരു കക്ഷി കൂടി ഉണ്ടായിരുന്നു..പക്ഷെ മൂവർ സൻഘം തികക്കണമെങ്കിൽ ഒരാളും കൂടി വേണമല്ലൊ..കൂട്ടത്തിൽ ആളുണ്ട്..പക്ഷെ ആൾക്കൊന്നും അറിയില്ല..എന്തെങ്കിലും ആവട്ടെ..വഴിയെ പടിപ്പിക്കാം എന്ന് കരുതി കഥ പറഞ്ഞു കൊടുക്കൽ യജ്നം ആയിരുന്നു പിന്നീട്..
ഞങ്ങളുടെ അതേ ഭ്രാന്ത് മൂന്നാമത്തെ ആൾക്കും പകർത്തി കഴിഞ്ഞപ്പോൾ ഞങ്ങൾ കൃതാർത്ഥരായി..പിന്നെ സ്ക്കൂളിൽ ചെന്നാൽ ഇന്റർവെല്ലിനൊക്കെ അഭിനയം ആണെ..ഇല്ലാത്ത് വാൻഡ് ഉണ്ടെന്ന് സങ്കൽപ്പിച്ച് സ്പെൽ കഷ്ടപെട്ട് പറയുന്നു....തൂവൽ പൊങ്ങുന്നതായി വിചാരിക്കുന്നു...അങ്ങനെ എന്തൊക്കെയൊ...അന്ന് സ്ക്കൂളിൽ കമ്മ്യൂണിക്കെറ്റീവ് ഇംഗ്ലിഷ് ക്ലാസ്സ് തുടങ്ങിയ സമയം...നമ്മൾ ഈ വക പടം കണ്ടിട്ട് അത് പോലെ യൊക്കെ പറയാൻ ശ്രമിക്കും..എവിടെ നടക്കുന്നു...എന്നാലും മൂക്കില്ല രാജ്യത്ത് മുറി മൂക്കൻ രാജാവ് എന്ന് പറയുന്ന പോലെ അഡ്ജസ്റ്റ് ചെയ്തങ്ങു നിൽക്കും...മൂവർ സങ്ഘം സ്വയം ഹാരിയും ഹെർമ്മയോണിയും റോണുമായി സങ്കൽപ്പിച്ച് അങ്ങു വിലസും ..പുത്തൻ വിവരങ്ങൾ ഒക്കെ ഗ്രൂപ്പിൽ പങ്കു വെക്കും ..
പിന്നെ പിന്നെ സിനിമ ഇറങ്ങുന്നത് വരെ കാത്തിരിക്കാൻ ക്ഷെമ ഇല്ലാതെയായി..ഇംഗ്ലീഷ് പുസ്തകം വായിക്കാൻ ക്ഷെമ ഇല്ലാത്തത് കൊണ്ട് ചേച്ചി വായിച്ച് തീരുന്നതും നോക്കി ഇരിക്കും..കഥ പറയിക്കാൻ..എന്നിട്ട് വേണമല്ലൊ ക്ലാസ്സിൽ വന്നു പറയാൻ.....അങ്ങനെ ആ പ്രാന്ത് കൊണ്ടു നടന്നു മൂവർ സൻഘം പല വഴിക്ക് പിരിഞ്ഞു...പുതിയവർ കടന്നു വന്നു..എന്നാലും ഹാരി പോട്ടർ കഥകൾ വന്നു കൊണ്ടെയിരുന്നു..അവസാന ബുക്കും വന്ന് കഴിഞ്ഞു തീർന്നു പോയല്ലൊ എന്നൊർത്ത് സങ്കടപ്പെട്ട് പിന്നെയും കുറചു നാൾ...കഥ മുഴുവനും അറിഞ്ഞു കഴിഞ്ഞപ്പോൾ പിന്നെ പടം കാണണം എന്ന ആഗ്രഹം കുറഞ്ഞു..മഗ്ഗിൾ നെറ്റിനെ കുറിച്ച് അന്വേഷിക്കാതായി..പക്ഷെ കഥയിലെ മൂവർ സങ്ഘത്തിന്റെ സൗഹൃദവും..മാന്ത്രിക ലോകവും മനസ്സിൽ സ്വന്തം ഭാവനക്കനുസരിച്ച് കെട്ടി പടുത്തു...
പണ്ടു മന്ത്രം ചൊല്ലി തൂവൽ പറത്തിയതും..ആർക്കാണു കൂടുതൽ സ്പെല്ലുകൾ അറിയുന്നത് എന്ന് നോക്കാൻ മൽസരം നടത്തിയതും...അധ്യാപകരിൽ ചിലരിൽ ബുക്കിലെ അതെ കഥാപാത്രങ്ങളെ കണ്ടെത്തിയതും...സാഹസികതയ്ക്കു വേണ്ടി ഇല്ലാത്ത പരീക്ഷയും,ക്വിസ്സ് മൽസരവും ഉണ്ടെന്ന് പറഞ്ഞു ക്ലാസ് കട്ട് ചെയ്തതും......എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ...
സ്കൂൾ കാലത്തിനൊരു നന്ദി..പഴയ കൂട്ടുകാർക്കും....
Comments
Post a Comment