ഹോംസ് കഥകൾ !

 എന്ന് മുതൽ ആണു ഷെർലക്ക്‌ ഹോംസ്‌ വായിച്ചു തുടങ്ങിയതെന്ന് കൃത്യമായി ഓർമ്മയില്ല...

ആദ്യമായി ഡിക്ഷണറിയോളം വലുപ്പമുള്ള പുസ്തകം കണ്ടപ്പോൾ എനിക്ക്‌ വായിക്കുവാൻ പോലും മടിയായിരുന്നു...

പതിവ്‌ രീതി അനുസരിച്ച്‌ എല്ലാ പുസ്തകവും ആദ്യം രുചിച്ചു   നോക്കുന്ന സ്വഭാവം ചേചിക്കു തന്നെ ആയിരുന്നു...

കൊണ്ടു വരുന്നതും ആൾ തന്നെ..

പക്ഷെ പതിവിൽ നിന്ന് വിപരീതമായി ഒറ്റയിരിപ്പിനു മുഴുവൻ വായിച്ച്‌ തീർന്നിട്ടും പിന്നെയും പിന്നെയും അത്‌ വായിക്കുന്നത്‌ കണ്ടപ്പോൾ ഇതിനിതെന്ത്‌ പറ്റി ? ..

വട്ടായി പോയൊ എന്ന് ആലോചിചു ഞാൻ...പതിവു പോലെ കഥ പറയിക്കാൻ പിന്നാലെ നടക്കലായി ..പക്ഷെ ഇത്തവണ ഒരു രെക്ഷയും ഇല്ല..ഞാൻ സ്വയം വായിച്ചാൽ മതി..എന്നാലെ ത്രില്ല് കിട്ടൊള്ളൂ അത്രെ...

എന്നിട്ട്‌ സാമ്പിൾ വെടിക്കെട്ട്‌ പോലെ ബാസ്കർവ്വില്ലിലെ വേട്ട നായയുടെ ഒരു തുടക്കവും പറഞ്ഞു തന്നു...


ക്ഷമ തീരെ ഇല്ലാത്ത ഞാൻ അവസാനം അത്‌ കയ്യിലെടുത്തു.....ഷെർലോക്ക്‌ ഹോംസിനൊടുള്ള ആരാധാന മൂത്ത്‌ പ്രാന്താകാനുള്ള തുടക്കം ആയിരുന്നു അതെന്ന് ഞാൻ അറിഞ്ഞില്ല....ഒറ്റയിരിപ്പിനു നോവലും കഥകളും എല്ലാം വായനയോട്‌ വായന...കേസിനു തുമ്പ്‌ കണ്ടുപിടിക്കുന്നതും തെളിയിക്കുന്നതും എല്ലാം അന്തംവിട്ടാണു വായിച്ച്‌ തീർത്തത്‌...നമ്പർ 221 ബി ബേക്കർ സ്റ്റ്രീറ്റ്‌...മന്ത്രം പോലെ മനസ്സിൽ പതിഞ്ഞു..ഹീറൊ എന്നൊക്കെ പറഞ്ഞാൽ ഹോംസ്‌ കഴിഞ്ഞട്ടെ ഒള്ളൂ ബാക്കി ആരും എന്ന അവസ്ത..കഥ വായിക്കുമ്പോ വാട്സനായി ഭാവനയിൽ അവരോധിക്കുന്നത്‌ എന്നെ തന്നെയായിരുന്നു! പ്രാന്ത്‌ തലക്കു മൂത്ത്‌ എല്ലാ വെക്കേഷനും ഇത്‌ തന്നെയായി വായന..


ഒരിടക്ക്‌ വിചിത്രമായ ഒരു ആഗ്രഹവും മനസ്സിൽ മുള പൊട്ടി..സ്ക്കൂളിൽ ബൈബിൾ ഒരു സ്റ്റാൻഡിൽ വച്ചിട്ട്‌ ചില്ലിട്ട്‌ മൂടിയിട്ടുണ്ട്‌..എല്ലാ ദിവസം അവർ അതിന്റെ പേജ്‌ മറിച്ചു വെക്കും...ആവശ്യമുള്ളവർക്ക്‌ വായിക്കാം..അത്‌ പോലെ എനിക്കുക്‌ ഒരെണ്ണം വേണമെന്ന്! പക്ഷെ ബൈബിൾ വെക്കാനല്ല...ഹോംസ്‌ സമ്പൂർണ്ണ കൃതി വെക്കാൻ! എന്നിട്ട്‌ ഒരോ പേജും ദിവസം വായിക്കണമെന്ന് ഞാൻ വീട്ടിൽ പറയുമായിരുന്നു...ബുക്ക്‌ ഷോപ്പിൽ പോയാൽ പിന്നെയും പിന്നെയും അത്‌ വാങ്ങാൻ കൈ നീളും...എല്ലാം വായിച്ചത്‌ തന്നെ...എങ്കിലും വിട്ടു പോയ എന്തെങ്കിലും പുതിയതായിട്ട്‌ ചേർത്തിട്ടുണ്ടെങ്കിലോ???ഹോംസ്‌ എന്ന് പറഞ്ഞാൽ എനിക്ക്‌ എന്നും അത്ഭുതമാണു...സാങ്കൽപികം എന്ന് വിശ്വസിക്കാൻ സാധിക്കാത്ത വിധം...അങ്ങനെ ഒരാൾ ഇല്ലാ എന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും???


ആരെയും ഒന്നിനെയും ഭയക്കാത്ത,തന്റെ കഴിവിൽ നല്ല ബോധ്യവും അതിനു ചേരുന്ന രീതിയിൽ പുഞ്ചിരി വിടർത്തുന്ന തരത്തിൽ അഹങ്കരിക്കുകയും നമ്മൾ ചിന്തിക്കാത്ത രീതിയിൽ നിഗമന ശാസ്ത്രം പ്രയോഗിച്ച്‌ കേസ്‌ തെളിയിക്കുകയും ചെയ്യുന്ന ഹോംസ്‌ ഉണ്ടെന്ന് വിശ്വസിക്കാൻ തന്നെയാണു എനിക്ക്‌ ഇപ്പോഴും ഇഷ്ടം..ഇത്‌ പോലെ ചിന്തിക്കുന്നവർ ലോകത്ത്‌ ഇന്നും ഒട്ടേറെ ഉണ്ടല്ലൊ..അല്ലെങ്കിൽ ആ മേൽ വിലാസത്തിൽ എന്നും ആയിരക്കണക്കിനു കത്തുകൾ വരുമോ?? 221 ബി എന്ന പേരിൽ മ്യൂസിയം തുടങ്ങുമോ??


ഷെർലൊക്ക്‌ ഹോംസ്‌ ഒരു ഇതിഹാസം ആണു...കാലകാലത്തോളം വായനക്കാരന്റെ മനക്കോണിൽ ഒരു കത്തിച്ച പൈപ്പുമായി ചാരുകസേരയിൽ കിടന്ന് കേസുകൾ വിശകലനം ചെയ്ത്‌ തെളിയിക്കുന്ന ഇതിഹാസം...സുകുമാർ അഴീക്കോടിന്റെ ഭാഷയിൽ പറഞ്ഞാൽ "ഷെർലക്ക്‌ ആ കാലത്ത്‌ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്നു എന്ന് അറിഞ്ഞിരുന്നെങ്കിൽ കപ്പലിൽ കള്ള യാത്ര ചെയ്തെങ്കിലും ഞാൻ അവിടെ ചെന്ന് അങ്ങോരെ വണങ്ങിയേനെ"  


സാധിക്കുമെങ്കിൽ ഷെ ർലക്ക്‌ ഹോംസ്‌ സംഘത്തിൽ ചേരണം...എന്നും എന്നും ആ ഇതിഹാസത്തെ കുറിച്ച്‌ പറയാനും...അറിയാനും! ഇനി ഒരു കോനൻ ഡോയലും ഷെർലക്ക്‌ ഹോംസും ഉണ്ടാവില്ല തന്നെ....നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം ആണവർ!

Comments