മറന്നു പോയവർ

 ഇന്നുച്ചയ്ക്ക്‌ ഒരു പിടി ചോർ വാരി തിന്നുമ്പോൾ ഓർമ്മയുടെ തിരയിളക്കം വന്നു എന്റെ തലച്ചോറിൽ..

വർഷങ്ങൾക്കു മുൻപ്‌ ഇത്‌ പോലെ ഭക്ഷണം കഴിക്കാൻ വേണ്ടി കിളിമുട്ടയെന്നും,പല്ലിമുട്ടയെന്നും പറഞ്ഞു ചോർ ഒരുളകളാക്കി എന്നെ ഊട്ടിയതും...

വേണ്ടെന്നു പറഞ്ഞാലും പിന്നെയും പിന്നെയും തന്നതും..

തൊടിയിൽ എന്റെ പിന്നലെ ഓടി നടന്നതും...

എന്റെ കാൽപ്പാടുകൾ പിന്തുടർന്നു എന്റെ വീഴ്ചയിൽ താങ്ങായതും....

പനിച്ച്‌ കിടന്നു പിച്ചും പേയും പറഞ്ഞപ്പോൾ കണ്ണിൽ വെള്ളം നിറച്ച്‌ എന്റെ അരികിൽ ഇരുന്നതുമെല്ലാം എന്റെ കണ്ൺ മുന്നിൽ തെളിഞ്ഞു വരുന്നു...

ഈ ലോകത്ത്‌ ആത്മാർത്ഥത എന്നൊന്നുണ്ടെങ്കിൽ അത്‌ ഞാൻ ആദ്യമായി കണ്ടത്‌ എന്റെ ഉമ്മയിലാൺ...ഒന്നും തിരിച്ച്‌ കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല അവർ അത്‌ ചെയ്തത്‌...

നന്ദി എന്ന വാക്ക്‌ പോലും അപര്യാപ്തമാവുന്നത്‌ അമ്മയുടെ സ്നേഹത്തിനു മുന്നിൽ ആണു..

കൂടെയുള്ളപ്പോൾ ഒന്നു പരിഗണിക്കുകയോ ശ്രദ്ധിക്കുകയോ പോലും ചെയ്യാതെ നമ്മൾ വിട്ടുകളയുന്നവർ...

അവരെ എപ്പൊൾ വേണമെങ്കിലും കാണാം എന്നു പറഞ്ഞു തഴയുന്നവർ...

.അവർക്ക്‌ നമ്മളെ ആവശ്യമുണ്ട്‌....

പറയാതെ പറയുന്ന ആ വാക്കുകൾ കേൾക്കാൻ കഴിയണമെന്നു മാത്രം....

Comments