അതിഥി

ചില നേരത്ത്‌ ക്ഷണിക്കപ്പെടാതെ ചില അതിഥികൾ കടന്നു വരും....

സന്തൊഷത്തിന്റെ ഒരു പൂക്കാലം മുഴുവൻ തരും....

പക്ഷെ ജീവിതം മുഴുവൻ വേദനിക്കുവാൻ ചില ഓർമ്മകൾ ബാക്കിയാക്കി അവർ വിട പറയും.

അവർ വന്നതെന്തിനെന്ന് ചോദിച്ചാൽ പോലും ഒരുത്തരം കണ്ടെത്താൻ നമ്മളെ കൊണ്ട്‌ കഴിയില്ല.

അവർ വരുന്നതിനു മുൻപ്‌ നമ്മൾ എന്തായിരുന്നുവെന്നും എങ്ങനെയായിരുന്നുവെന്നും ഓർക്കാൻ പോലും സാധിക്കാതെ ഒരു മരവിപ്പ്‌ മാത്രം ശേഷിക്കും.

അവരെ സ്വന്തമെന്ന് തെറ്റിദ്ധരിക്കുന്നത്‌ നമ്മുടെ മാത്രം തെറ്റാൺ...!

Comments