Posts

Showing posts from June, 2022

Sarcasm is the lowest form of wit!

Sarcasm is the lowest form of wit,but highest form of intelligence - Oscar Wilde.. കുറച്ചു നാൾ മുൻപ് ഇത് ഓസ്കാർ വൈൽഡ് ന്റെ വാക്കുകൾ ആണെന്ന് പോലും അറിയാത്ത സമയം ഉണ്ടായിരുന്നു. ഞാൻ ആദ്യമായിട്ട് കേൾക്കുന്നത് sarcasm is the highest form of intelligence എന്നായിരുന്നു. അന്ന് ഞാൻ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന സമയമാണ് അന്നൊക്കെ ഫേസ്ബുക്കിലെ ഒരു മാതിരി പ്രസിദ്ധമായ troll page കളും .. പിന്നെ ഒരു സിനിമ നിരൂപണ ഗ്രൂപ്പും സർക്കാസത്തിന്റെ ഫേസ്ബുക്കിലെ ഉടയ തമ്പുരാനും ഉൾപ്പെടെ എല്ലാവരെയും കാര്യമായി പിന്തുടർന്ന് പോന്നിരുന്നു. ഏകദേശം ഒന്ന് ഒന്നര വർഷത്തോളം!! ഇൗ follow എന്ന പരിപാടി നമ്മിൽ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്.  ആദ്യമൊക്കെ ട്രോളുകൾ വായിച്ച് നന്നായി തന്നെ ചിരിച്ചിട്ടുണ്ട്. സിനിമ നിരൂപണ പേജിലെ സർക്കസം വായിച്ച് ആസ്വദിച്ചിട്ടുണ്ട്.  അത് പോലെ എഴുതാൻ ശ്രമിച്ചിട്ടും എഴുതിയിട്ട് പോലും ഉണ്ട്. കാരണം "sarcasm is the highest form of intelligence " ആണല്ലോ. സാധാരണക്കാർക്ക് മനസ്സിലാവാത്ത വിധം അവരെ കളിയാക്കിയാൽ ഞാൻ ആ മുറിയിൽ മറ്റുള്ളവരേക്കാൾ കേമനായി എന്നാണല്ലോ വെപ്പ്.  ആ സമയത്തൊക്കെ അത്യാവശ്യം നന്ന...