Sarcasm is the lowest form of wit!

Sarcasm is the lowest form of wit,but highest form of intelligence - Oscar Wilde..

കുറച്ചു നാൾ മുൻപ് ഇത് ഓസ്കാർ വൈൽഡ് ന്റെ വാക്കുകൾ ആണെന്ന് പോലും അറിയാത്ത സമയം ഉണ്ടായിരുന്നു. ഞാൻ ആദ്യമായിട്ട് കേൾക്കുന്നത് sarcasm is the highest form of intelligence എന്നായിരുന്നു. അന്ന് ഞാൻ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന സമയമാണ് അന്നൊക്കെ ഫേസ്ബുക്കിലെ ഒരു മാതിരി പ്രസിദ്ധമായ troll page കളും .. പിന്നെ ഒരു സിനിമ നിരൂപണ ഗ്രൂപ്പും സർക്കാസത്തിന്റെ ഫേസ്ബുക്കിലെ ഉടയ തമ്പുരാനും ഉൾപ്പെടെ എല്ലാവരെയും കാര്യമായി പിന്തുടർന്ന് പോന്നിരുന്നു. ഏകദേശം ഒന്ന് ഒന്നര വർഷത്തോളം!! ഇൗ follow എന്ന പരിപാടി നമ്മിൽ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്.  ആദ്യമൊക്കെ ട്രോളുകൾ വായിച്ച് നന്നായി തന്നെ ചിരിച്ചിട്ടുണ്ട്. സിനിമ നിരൂപണ പേജിലെ സർക്കസം വായിച്ച് ആസ്വദിച്ചിട്ടുണ്ട്.  അത് പോലെ എഴുതാൻ ശ്രമിച്ചിട്ടും എഴുതിയിട്ട് പോലും ഉണ്ട്. കാരണം "sarcasm is the highest form of intelligence " ആണല്ലോ. സാധാരണക്കാർക്ക് മനസ്സിലാവാത്ത വിധം അവരെ കളിയാക്കിയാൽ ഞാൻ ആ മുറിയിൽ മറ്റുള്ളവരേക്കാൾ കേമനായി എന്നാണല്ലോ വെപ്പ്.  ആ സമയത്തൊക്കെ അത്യാവശ്യം നന്നായി തന്നെ ഇത്തരം ഗ്രൂപ്പുകളുടെ influence എന്നിൽ ഉണ്ടായിരുന്നു. അത് എനിക്ക് സ്വയം മനസ്സിലായ ഒരു സമയത്താണ് ഇൗ പേജിൽ നിന്നൊക്കെ ഞാൻ നിശബ്ദം പിന്മാറുന്നത്. കാരണം ആരെ കണ്ടാലും എന്ത് വായിച്ചാലും ന്യൂനതകൾ തേടി അതിൽ ട്രോളിന് വകയുണ്ടോ എന്ന് നോക്കുന്ന രീതിയിലേക്ക് ചിന്തയുടെ പോക്ക് പോലും മാറിത്തുടങ്ങി. അത് സ്വയം മനസ്സിലാക്കി പിന്മാറിയ സമയത്താണ് അനുഗ്രഹം പോലെ ഫോൺ അങ്ങ് കേടായിപ്പോയത്..ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല ഒരു കാര്യം.!! അതോട് കൂടി ഫോൺ addiction തന്നെ ഇല്ലാതായി. 
പറഞ്ഞു വന്നത് അതൊന്നും അല്ല. സർക്കാസത്തിൻെറ ഒടെ തമ്പുരാൻ ഫേസ്ബുക്കിൽ ഉണ്ടെന്ന് ഞാൻ പറഞ്ഞല്ലോ.  ആദ്യമാദ്യം ഇൗ പുള്ളി കൊള്ളാമല്ലോ എന്നൊരു ചിന്തയായിരുന്നു എനിക്ക്. പിന്നെ പിന്നെ മനസ്സിലായി.. അത് ഒരു പാറ്റേൺ ആണെന്.. because sarcasm is the highest form of "intelligence".. intelligence പ്രകടിപ്പിക്കാൻ ഒരു വേദി!! അങ്ങനെ അ ഓടെ തമ്പുരാനേയും unfollow  ചെയ്ത് സ്വസ്ഥം സമാധാനം ആയി കുറച്ചു നാൾ.. എന്നാലും ഇൗ highest form of intelligence മനസ്സിൽ തന്നെ ഉണ്ട്. അത് കൊണ്ട് വല്ലപ്പോഴും അവസരം കിട്ടിയാൽ പ്രയോഗിക്കാറുണ്ട്. 
അതൊക്കെ കഴിഞ്ഞു pg കഴിയാറായ സമയത്താണ് ഞാൻ "The Mentalist " series കാണുന്നത്. അതിൽ നായകൻ Patrick Jane പറയുന്നുണ്ട് -"sarcasm is the lowest form of wit " എന്ന്.  അത് കേട്ടപ്പോൾ ആദ്യം ഞാൻ ആശ്ചര്യപ്പെട്ടു. അതിനു കാരണവും ഉണ്ട്.  നായകൻ പൊതുവിൽ അത്യാവശ്യം നന്നായി തന്നെ കളിയാക്കി വിടുന്ന type ആണ്.. അദ്ദേഹമാണ് sarcasm is the lowest form of wit എന്ന് പറയുന്നത്. ആദ്യം എനിക്ക് അത് ഉൾക്കൊള്ളാൻ കുറച്ച് പ്രയാസം ആയിരുന്നു. കാരണം ഞാൻ അത് വരെ കേട്ടിരുന്നത് intelligence സുമായി ചേർത്ത് വായിച്ചാണ്. പക്ഷേ ഒന്നു ചിന്തിച്ചാൽ ശരിയാണ്. മറ്റൊരുത്തന്റെ കഴിവുകേടിനെ വലുതാക്കി കാണിച്ച് അതിന്റെ മറവിൽ കയ്യടി നേടുന്ന പണി തന്നെയാണ് sarcasm.  അങ്ങനെ അന്വേഷിച്ചപ്പോൾ ആണ് ഓസ്കാർ വെയിൽഡിന്റെ ഇൗ വാക്കുകൾ ഞാൻ വായിക്കുന്നത്.ട്രോൾ ഉണ്ടാക്കാൻ കഴിയുന്നത് ഒരു വലിയ കഴിവ് തന്നെ ആണ്.സംശയമില്ല. പക്ഷേ അത്..  yes it's a lowest form of wit.. നിർദോഷമായ എല്ലാത്തിനെയും ഒഴിവാക്കാം.. അല്ലാത്തത് എന്തും ക്രൂരമായ തമാശ തന്നെയാണ്. Genuine wit.. genuine laughter.. നിലവാരമുള്ള തമാശകൾ ഒന്നും ഇല്ലാതാവുന്നു. അവിടെ നിലവാരം കുറഞ്ഞ ഇത്തരം തമാശകൾ കയറി കൂടുന്നൂ. ലൈക്ക് ഉണ്ടെങ്കിൽ.. ഷയർ ഉണ്ടെങ്കിൽ എല്ലാം നല്ലത് ..അങ്ങനെ ആയി മാറി ഇന്ന് ലോകം.

ലോകത്തെ , ആളുകളെ , അവരുടെ ചിന്തകളെ മാറ്റാൻ ഞാൻ ആളല്ല. എനിക്ക് അതിനു കഴിയുകയും ഇല്ല.. അറിയുകയും ഇല്ല.. ഞാൻ എന്നെ സ്വയം പരിശോധിക്കുകയാണ്. ഒരു പക്ഷേ വൈൽഡിന്റെ ആ വാക്കുകൾ പൂർണ്ണമായും ഞാൻ ആദ്യമേ വായിച്ചിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. ആശയങ്ങളെ വളച്ചൊടിച്ചു പറയുന്ന ഈ കാലത്ത് പ്രത്യേകിച്ചും. 

Sarcasm is the lowest form of wit,but highest form of intelligence - 
 
ഇതിൽ ആ but കഴിഞ്ഞുള്ള ഭാഗം മാത്രം  എടുത്ത് അത് ആഘോഷിക്കുകയായിരുന്നു ഒരു കാലം വരെയും ഞാൻ. എന്നാലും പൂർണ്ണമായ വരികൾ വായിച്ചപ്പോൾ അതിന്റെ യഥാർത്ഥ ആശയം പ്രകടനമായി. 
ഇത് തന്നെ അല്ലേ ജീവിതത്തിലും സംഭവിക്കുന്നത്. Highest form of intelligence എന്നത് മാത്രം കണ്ട കാണാൻ ശ്രമിച്ച ഒരു കാലവും, പിന്നീട് ബോധം വന്നപ്പോൾ, പറഞ്ഞു പോയ വിശ്വസിച്ചു പോയ വിഡ്ഢിത്തത്തെ ഓർത്ത് നെടുവീർപ്പിടുന്ന അവസ്ഥയും!!
ഇങ്ങനെയുള്ള തിരിച്ചറിവിന്റെ 
ഇടവേളകളിൽ എന്നോ ഇൗ ജീവിതം അങ്ങനെ  അവസാനിക്കും.. ഇൗ പ്രായത്തിൽ ഞാൻ വിശ്വസിക്കുന്ന ഏത് ആശയ വിഗ്രഹമാണവോ ഭാവിയിൽ ഉടഞ്ഞു വീഴാൻ പോകുന്നത്!! 
അറിവില്ലായ്മയിൽ നിന്ന് അറിവിലേക്കും അറിവിൽ നിന്ന് ജ്ഞാനത്തിലേക്കും ഇനിയുമെത്ര ദൂരം!!!!

Comments