Posts

Showing posts from June, 2023

പ്രതിഫലനങ്ങൾ

മലയാള ഭാഷയിൽ എഴുതുവാനുള്ള കഴിവ് ഇടയ്ക്കെപ്പോഴോ ഞാൻ നഷ്ടപ്പെടുത്തി കളഞ്ഞു. ഒരു പക്ഷെ  നല്ല മലയാളം പുസ്തകൾ വായിക്കാത്തത് കൊണ്ടോ , മലയാള ഭാഷയോടുള്ള സമ്പർക്കം കുറഞ്ഞത് കൊണ്ടോ അതും അല്ലെങ്കിൽ ഗഹനമായ സാഹിത്യ രചനകളോടുള്ള താല്പര്യം നഷ്ടപ്പെട്ടതുകൊണ്ടോ ആകാം . അറിയില്ല ! ഒന്ന് മാത്രം അറിയാം, പണ്ട് ഞാൻ എഴുതിയ എൻ്റെ  ചില രചനകൾ ഇപ്പോൾ കണ്ടാൽ   ഇത് ഞാൻ തന്നെയാണോ  എഴുതിയത് എന്ന് അത്ഭുതപ്പെടാറുണ്ട്  . ജീവിതത്തിന്റെ വസന്തകാലത്തു , ഒന്നും അറിയേണ്ടതായോ അന്വേഷിക്കേണ്ടതായോ വരാത്ത കാലത്ത് കുത്തികുറിക്കുന്നതിലെല്ലാം കാല്പനികത തുളുമ്പി നിൽക്കുന്നതായി കാണാം. ചെറിയ വേദനകൾ പോലും ജീവിതത്തിലെ വലിയ മുള്ളുകളും മുറിവുകളുമായി എഴുതിയിരുന്ന  കാലഘട്ടമായിരുന്നു അത്. ആ കാലഘട്ടത്തിന് തിരശ്ശീല വീണ നാൾമുതലാവണം എഴുത്തും ഞാൻ അവസാനിപ്പിച്ചത് . അതും അല്ലെങ്കിൽ എഴുത്തിൽ യാഥാർഥ്യ ബോധം കടന്ന് വന്നത് .  ജീവിതത്തിന്റെ അടുത്ത ഘട്ടം തീച്ചൂളയായി അനുഭവപ്പെട്ടപ്പോൾ എഴുത്തിൽ നിന്ന് കാല്പനികത പടിയിറങ്ങിപ്പോയി. ജീവിത യാഥാർഥ്യങ്ങൾക്ക് മുന്നിൽ എന്ത് കാല്പനികത ! ഒരു കാലത്ത് ഭ്രാന്തമായ ഇഷ്ടത്തോടെ വായിച്ച കൃത...