Posts

Showing posts from May, 2020

ദൈവത്തിന്റെ വികൃതികൾ-എം മുകുന്ദൻ

"മാളികമുകളേറുന്ന മന്നന്റെ തോളിൽ മാറാപ്പ്‌ കേറ്റുന്നതും ഭവാൻ രണ്ട്‌ നാളുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ" ഉള്ളൂരിന്റെ ഈ വരികളിൽ ഒതുക്കാം ഈ നോവലിന്റെ സാരാംശം...സ്വാതന്ത്ര്യാനന്തര മയ്യഴിയിൽ വെള്ളക്കാർ പോയതോടെ അവരുടെ ആശ്രിതരായി കഴിഞ്ഞിരുന്ന പലരും ദരിദ്രരായി..ചിലർ കപ്പൽ കയറി ഫ്രാൻസിലെക്കും മറ്റു ചിലർ ദുബായിലെക്കും തങ്ങളുടെ വിധി തേടി പോയി.തിരികെ എത്തിയത്‌ പണവുമായിട്ടായിരുന്നു..നാട്ടിലെ പ്രമാണിമാരെല്ലം ദാരിദ്ര്യം രുചിച്ച്‌ തുടങ്ങുകയായിരുന്നു അപ്പോൾ.കിരീടവും ചെങ്കോലും എന്നാളും ഒരുവന്റെ കയ്യിൽ നിലനിൽക്കില്ലെന്നും അതിനു ഒരു ചാക്രിക സ്വഭാവം ഉണ്ടെന്നും നോവൽ കാണിക്കുന്നുണ്ട്‌.. നാട്ടുകാർക്ക്‌ വേണ്ടി ജീവിച്ച കുമാരൻ വൈശ്യർക്ക്‌ സ്വന്തം മക്കളുടെ ജീവിതം കൈവിട്ട്‌ പോകുന്നത്‌ അറിയുവാൻ കഴിഞ്ഞില്ല...പതിമൂന്നാം വയസ്സിൽ അറിവില്ലായ്മയുടെ പേരിൽ പറ്റിപ്പോയ തെറ്റിനു എൽസിയും ശശിയും സ്വയം ശിക്ഷിച്ചത്‌ ഒരു ജന്മം മുഴുവനുമായിരുന്നു... അവസാനത്തെ അത്താണിയായി എൽസിയുടെ ജീവിതത്തിലെക്ക്‌ വന്ന ഡക്കി കൂടി അവളെ പറ്റിച്ച്‌ കടന്നു കളഞ്ഞപ്പൊൾ വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും വേദന മറക്കുവാൻ പൂ പോലെ മ...

ഞാൻ

ഭ്രാന്തമായ ചിന്തകളുടെ ബഹിസ്ഫുരണമാണു ഞാൻ... കാലം തെറ്റി വന്ന വിരുന്നുകാരിയും ഞാൻ തന്നെ... ഒറ്റക്കൽ പ്രതിമ കണക്കെ,നോവിക്കുന്നവരോട്‌,ഒരു കാലത്ത്‌ സ്നെഹിച്ചതിന്റെ പേരിൽ നിസ്സംഗതയൊടെ നിൽക്കുന്നവളും ഞാൻ തന്നെ... കാലം വച്ചു നീട്ടുന്ന പരീക്ഷണ തീച്ചൂളയിൽ വെന്തുരുകുന്ന ഈയാം പാറ്റയും ഞാനാകുന്നു.... ഹൃദയം പറിച്ചെടുക്കുന്ന വേദനയിലും മുഖത്ത്‌ പുഞ്ചിരിയുടെ വെളിച്ചം കാത്ത്‌ വെക്കുന്ന അഭിനേത്രിയും ഞാൻ തന്നെ... അഹങ്കാരത്തിന്റെ കറുത്ത മൂടുപടം അണിഞ്ഞവളും ഞാൻ തന്നെയാണ് .... നിലക്കാത്ത ചിന്തകളുടെ തിരയൊടുങ്ങാത്ത കടലും ..ഞാനാണ് ..... ഈ ചിന്തകൾ മാത്രമാണു എന്നിലെ ജീവന്റെ തെളിവ് .. സ്വയം തേടുന്ന യാത്രയിലെ എന്റെ സഹയാത്രികൻ ഏകാന്തതയാണ് !

പ്രണയത്തിന്റെ തീർത്ഥയാത്ര..

Image
ഒരുപാട് നാളായി ഇതേ കുറിച്ച്  എഴുതണമെന്നു വിചാരിക്കുന്നു.ഒരു പക്ഷേ  മലയാളം  ചലച്ചിത്ര ശാഖ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭംഗിയേറിയ  ഒരു പ്രണയകാവ്യം ആയിരിക്കണം വടക്കുംനാഥൻ  എന്ന മലയാള ചലച്ചിത്രം. ആ സിനിമയോട് അതിലെ സംഗീതത്തോട് ,അതിലെ പ്രണയത്തോട്  സർവോപരിമാഷിനോട്, മീരയോട്  പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്തൊരുരിഷ്ടമുണ്ടെനിക്ക് . ഈ ചിത്രത്തിലെ പ്രണയത്തിന്  എന്തെന്നില്ലാത്ത ഒരു കാവ്യഭംഗിയുണ്ട്. മനോഹരമായ ഒരു  താളബോധമുണ്ട്.ഒരു  പ്രണയ കാവ്യത്തിന് ചലനശേഷി ഉണ്ടെങ്കിൽ  അത്  ഈ ചിത്രത്തിലെ പ്രണയത്തിനാണെന്ന് ഞാൻ പറയും. ഭരത പിഷാരടി  ഒരു വേദാന്തി ആയിരുന്നിരിക്കാം, പക്ഷേ മീരയ്ക്കെന്നും ഭരത പിഷാരടി മാഷായിരുന്നു.  അവളുടെ പ്രിയപ്പെട്ട മാഷ്.  പണ്ഡിത രാജപട്ടം കിട്ടിയ വേദാന്തിയായ ഭരത പിഷാരടി, മീരയ്ക്ക് ചേരുമോ എന്നൊരു സംശയം തുടക്കത്തിൽ തോന്നുക സ്വാഭാവികമാണ്. അന്ന് അവൾക്ക് അവളുടെ മാഷ് ലോക നെറുകയിൽ ജ്വലിക്കുന്ന ഒരു നക്ഷത്രമാണ്.  എല്ലാവരും ആരാധനയോടെ  നോക്കുന്ന അറിവിൻറെ അക്ഷയഖനിയാണ്.  മീരയുടെ വാക്കുകളിൽ തന്നെ പറഞ്ഞാൽ അവളുടെ  ഒറ...