പ്രതിഫലനങ്ങൾ
മലയാള ഭാഷയിൽ എഴുതുവാനുള്ള കഴിവ് ഇടയ്ക്കെപ്പോഴോ ഞാൻ നഷ്ടപ്പെടുത്തി കളഞ്ഞു. ഒരു പക്ഷെ നല്ല മലയാളം പുസ്തകൾ വായിക്കാത്തത് കൊണ്ടോ , മലയാള ഭാഷയോടുള്ള സമ്പർക്കം കുറഞ്ഞത് കൊണ്ടോ അതും അല്ലെങ്കിൽ ഗഹനമായ സാഹിത്യ രചനകളോടുള്ള താല്പര്യം നഷ്ടപ്പെട്ടതുകൊണ്ടോ ആകാം . അറിയില്ല ! ഒന്ന് മാത്രം അറിയാം, പണ്ട് ഞാൻ എഴുതിയ എൻ്റെ ചില രചനകൾ ഇപ്പോൾ കണ്ടാൽ ഇത് ഞാൻ തന്നെയാണോ എഴുതിയത് എന്ന് അത്ഭുതപ്പെടാറുണ്ട് . ജീവിതത്തിന്റെ വസന്തകാലത്തു , ഒന്നും അറിയേണ്ടതായോ അന്വേഷിക്കേണ്ടതായോ വരാത്ത കാലത്ത് കുത്തികുറിക്കുന്നതിലെല്ലാം കാല്പനികത തുളുമ്പി നിൽക്കുന്നതായി കാണാം. ചെറിയ വേദനകൾ പോലും ജീവിതത്തിലെ വലിയ മുള്ളുകളും മുറിവുകളുമായി എഴുതിയിരുന്ന കാലഘട്ടമായിരുന്നു അത്. ആ കാലഘട്ടത്തിന് തിരശ്ശീല വീണ നാൾമുതലാവണം എഴുത്തും ഞാൻ അവസാനിപ്പിച്ചത് . അതും അല്ലെങ്കിൽ എഴുത്തിൽ യാഥാർഥ്യ ബോധം കടന്ന് വന്നത് . ജീവിതത്തിന്റെ അടുത്ത ഘട്ടം തീച്ചൂളയായി അനുഭവപ്പെട്ടപ്പോൾ എഴുത്തിൽ നിന്ന് കാല്പനികത പടിയിറങ്ങിപ്പോയി. ജീവിത യാഥാർഥ്യങ്ങൾക്ക് മുന്നിൽ എന്ത് കാല്പനികത ! ഒരു കാലത്ത് ഭ്രാന്തമായ ഇഷ്ടത്തോടെ വായിച്ച കൃതികളോ കണ്ട ചിത്രങ്ങളോ പോലും അരോചകമായി തു