ഹോംസ് കഥകൾ !
എന്ന് മുതൽ ആണു ഷെർലക്ക് ഹോംസ് വായിച്ചു തുടങ്ങിയതെന്ന് കൃത്യമായി ഓർമ്മയില്ല... ആദ്യമായി ഡിക്ഷണറിയോളം വലുപ്പമുള്ള പുസ്തകം കണ്ടപ്പോൾ എനിക്ക് വായിക്കുവാൻ പോലും മടിയായിരുന്നു... പതിവ് രീതി അനുസരിച്ച് എല്ലാ പുസ്തകവും ആദ്യം രുചിച്ചു നോക്കുന്ന സ്വഭാവം ചേചിക്കു തന്നെ ആയിരുന്നു... കൊണ്ടു വരുന്നതും ആൾ തന്നെ.. പക്ഷെ പതിവിൽ നിന്ന് വിപരീതമായി ഒറ്റയിരിപ്പിനു മുഴുവൻ വായിച്ച് തീർന്നിട്ടും പിന്നെയും പിന്നെയും അത് വായിക്കുന്നത് കണ്ടപ്പോൾ ഇതിനിതെന്ത് പറ്റി ? .. വട്ടായി പോയൊ എന്ന് ആലോചിചു ഞാൻ...പതിവു പോലെ കഥ പറയിക്കാൻ പിന്നാലെ നടക്കലായി ..പക്ഷെ ഇത്തവണ ഒരു രെക്ഷയും ഇല്ല..ഞാൻ സ്വയം വായിച്ചാൽ മതി..എന്നാലെ ത്രില്ല് കിട്ടൊള്ളൂ അത്രെ... എന്നിട്ട് സാമ്പിൾ വെടിക്കെട്ട് പോലെ ബാസ്കർവ്വില്ലിലെ വേട്ട നായയുടെ ഒരു തുടക്കവും പറഞ്ഞു തന്നു... ക്ഷമ തീരെ ഇല്ലാത്ത ഞാൻ അവസാനം അത് കയ്യിലെടുത്തു.....ഷെർലോക്ക് ഹോംസിനൊടുള്ള ആരാധാന മൂത്ത് പ്രാന്താകാനുള്ള തുടക്കം ആയിരുന്നു അതെന്ന് ഞാൻ അറിഞ്ഞില്ല....ഒറ്റയിരിപ്പിനു നോവലും കഥകളും എല്ലാം വായനയോട് വായന...കേസിനു തുമ്പ് കണ്ടുപിടിക്കുന്നതും തെളിയിക്കുന്നതും എല്ല...